കുട്ടികൾക്കായി കളറിംഗ്, ഡ്രോയിംഗ്− പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു
ബഹ്റൈനിലെ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കളറിംഗ്, ഡ്രോയിംഗ്− പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു. ബി.കെ.എസ്. ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന തൊള്ളായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
ഗ്രൂപ്പ്− ഒന്ന് കളറിംഗ് മത്സരത്തിൽ സുബിത ശ്രീ മോഹൻ, വെങ്കട തേജേഷ് കൊക്കണ്ടി, ഓസ്റ്റിൻ ക്ലെയർ ഡി വെരെ എന്നിവരാണ് വിജയികളായത്. ഗ്രൂപ്പ് രണ്ടിൽ യസ്വി മദൻരാജ്, ധ്വനി റിതേഷ്, ഷിസ ഷെയ്ഖ് എന്നിവർ വിജയിച്ചപ്പോൾ, ഗ്രൂപ്പ് 3ൽ നേഹ ജഗദീഷ്, ഹന്ന സോളമൻ, ദേവ്‌ന പ്രവീൺ എന്നിവർ വിജയിച്ചു. സന അഷറഫ്, അനന്യ ഷെരീബ് കുമാർ, അസിത ജയകുമാർ എന്നിവരാണ് ഗ്രൂപ്പ് നാലിൽ വിജയിച്ചത്.
ബപമി