ബഹ്റൈൻ നവകേരള സ്നേഹസ്പർശം 2023 സംഘടിപ്പിച്ചു
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ നവകേരള സ്നേഹസ്പർശം 2023 സംഘടിപ്പിച്ചു. പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാൽപതോളം നഴ്സുമാരെ മെമെന്റോകളും സമ്മാനങ്ങളും നൽകി ആദരിച്ചു. ബഹ്റൈൻ എം.പി ഹസൻ ഈദ് ബുക്കാമസ്, ബഹ്റൈൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധി ബത്തൂൽ മുഹമ്മദ് ദാദാ ബായ്, ഇന്ത്യൻ എംബസ്സി സെക്കൻ്റ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ബഹ്റൈൻ നവകേരള പ്രസിഡണ്ട് എൻ.കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ ബഹ്റൈനിലെ മികച്ച കലാപ്രതിഭകളും നവകേരള കുടുംബാംഗങ്ങളും പങ്കെടുത്തു.
ൂ68ൂ6