മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരം ശ്രദ്ധേയമായി


മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരം ശ്രദ്ധേയമായി.   മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ളോറിൽ നടന്ന മത്സരത്തിൽ  യുകെ ബാലൻ, സുരേഷ് നായർ എന്നിവർ വിധികർത്താക്കൾ ആയി. ജമീല ഷംസുദീൻ ഒന്നാം സ്ഥാനവും ഷാലിമ മുഹമ്മദ്‌ സലിം രണ്ടാം സ്ഥാനവും ഫാഥ്വിമ നാസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടാതെ സലീന റാഫി, ആദിയ നബീൽ, ബദ്രിയ, ബുഷ്‌റ റസാഖ്, സഫ്നാസ് റുഫൈദ് എന്നിവർക്ക് പ്രതേക സമ്മാനങ്ങളും നൽകി, സമ്മാനദാന ചടങ്ങിൽ മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു, വനിതാ വേദി കോർഡിനേറ്റർ ദിവ്യ പ്രമോദ് സ്വാഗതം ആശംസിച്ചു.

 

article-image

വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത ബഹ്റൈനി സാമൂഹിക പ്രവർത്തക ഫാഥ്വിമ അബ്ദുള്ള അബ്ദുൽ റഹുമാൻ, ഷെമിലി പി ജോൺ, ഷിഹാബ് കറുകപുത്തൂർ, ബാഹിറ അനസ്, ലുലു എക്സ്ചേഞ്ച് മാർക്കറ്റിംഗ് പ്രതിനിധി അജ്നാസ്, ലത്തീഫ് കെ, പ്രമോദ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ഷൈനി മുജീബ് തുടങ്ങിയവർ വിതരണം ചെയ്തു.  സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

article-image

ീൂഗഹുബ

You might also like

Most Viewed