സംഗമം ഇരിഞ്ഞാലക്കുടയുടെ 2023−24 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു


സംഗമം ഇരിഞ്ഞാലക്കുടയുടെ 2023−24 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ്  നടന്നു. ചെയർമാൻ ദിലീപ് വി.എസ് നേതൃത്വം വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു. 2023−24 വർഷത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള നിർദേശം എന്റർടെയിൻമെന്റ് സെക്രട്ടറി സജീവ് അവതരിപ്പിച്ചു. 

ജോയന്റ് സെക്രട്ടറി: ജമാൽ. ഇ.എ, ട്രഷറർ: ബൈജു, അസിസ്റ്റന്റ് ട്രഷറർ: സായൂജ്, മെംബർഷിപ് സെക്രട്ടറി: വികാസ്. അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി: സലിൽ, സർവിസ് സെക്രട്ടറി: ജോൺ ആലപ്പാട്ട്, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി: മുകേഷ് എന്നിവർ സംസാരിച്ചു. വനിത വിഭാഗത്തിലെ 10 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ അംഗമായി. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഗമത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഹരി പ്രകാശന് വേദിയിൽ യാത്രയയപ്പ് നൽകി. വിവിധ കലാപരിപാടികളും നടന്നു. 

article-image

ീ്ബ

You might also like

Most Viewed