ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് നടന്നു. അംബാസഡർ പിയൂഷ് ശ്രീവാസ്തവയും എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും സന്നിഹിതരായിരുന്നു. 60ലധികം ഇന്ത്യക്കാർ പങ്കെടുത്തു. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി അംബാസഡർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ബഹ്റൈൻ അധികൃതരുടെ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചതിന് ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അംബാസഡർ നന്ദി പറഞ്ഞു.
നിലവിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരെ താമസ സൗകര്യമടക്കം നൽകി എംബസി സഹായിക്കുന്നുണ്ട്. ഓപൺ ഹൗസിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഉടൻ പരിഹരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
ാീ6ാീ7