ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 26 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റവ.ബിബിൻസ് മാത്യു ഓമനാലിൽ കശ്ശീശാ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ വൈദീകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേൽ പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗതം അറിയിച്ചു, യുവജനസഖ്യം വാർഷിക പദ്ധതി സെക്രട്ടറി ശ്രീ എബിൻ മാത്യു ഉമ്മൻ അവതരിപ്പിച്ചു. സീനിയർ ഫ്രണ്ട്സിനെ പ്രതിനിധീകരിച്ചു ശ്രീ സുധിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി ശ്രീമതി മെറിനാ രെഞ്ചു എന്നിവർ ആശംസകൾ അറിയിച്ചു.

article-image

dsdfsdfsdf

You might also like

Most Viewed