വിമൻ കളക്ടീവ് ആർട്ടിസ്റ്റ് ലാ മെ ഡി ഫെയിം ചിത്ര പ്രദർശനം ആരംഭിച്ചു


ബഹ്റൈനിലെ വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാഹൂസിലെ മക്‌ഇൻഡീസ് സെന്ററിൽ സംഘടിപ്പിക്കുന്ന ലാ മെ ഡി ഫെയിം ചിത്ര പ്രദർശനം ആരംഭിച്ചു. ‘സ്ത്രീകളുടെ ആത്മാവ്’ എന്ന് പേരിട്ടിട്ടുള്ള ആർട്ട് എക്സിബിഷനിൽ ഇന്ത്യ, അർമേനിയ, റഷ്യ, ചൈന, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 23 വനിതാ കലാക്കാരികളുടെ 35 വ്യത്യസ്ത സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. പ്രശസ്ത ബഹ്റൈനി കലാകാരി ബൽഖീസ് ഫഖ്റു പ്രദർശനം ഉദ്ഘാടനം ചെയ്തു.

ഡെയ്ലി ട്രിബ്യൂൺ, മക്കൻഡീസ് ഡയറക്ടർ ലത ഉണ്ണികൃഷ്ണൻ, വുമൻ എക്രോസ് സഹ സ്ഥാപക സുമിത്ര പ്രവീൺ, ആർജെ നൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കലാകാരികളായ ബ്ലെസ്സി ജോർജ്ജ്, നിഷിദാ ഫാരിസ്, ഷാഹിറ ഷാഹു എന്നിവരാണ് വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ പിന്നണി പ്രവർത്തകർ. ജൂൺ 2 വരെ നടക്കുന്ന പ്രദർശനം രാവിലെ എട്ട് മണി മുതൽ വൈകീട്ട് എട്ട് മണിവരെയാണ് ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്.

article-image

ബഹ്റൈനിലെ വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാഹൂസിലെ മക്‌ഇൻഡീസ് സെന്ററിൽ  സംഘടിപ്പിക്കുന്ന ലാ മെ ഡി ഫെയിം ചിത്ര പ്രദർശനം ആരംഭിച്ചു. ‘സ്ത്രീകളുടെ ആത്മാവ്’ എന്ന് പേരിട്ടിട്ടുള്ള ആർട്ട് എക്സിബിഷനിൽ ഇന്ത്യ, അർമേനിയ, റഷ്യ, ചൈന, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 23 വനിതാ കലാക്കാരികളുടെ 35 വ്യത്യസ്ത സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്.

article-image

പ്രശസ്ത ബഹ്റൈനി കലാകാരി ബൽഖീസ് ഫഖ്റു പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡെയ്ലി ട്രിബ്യൂൺ, മക്കൻഡീസ് ഡയറക്ടർ ലത ഉണ്ണികൃഷ്ണൻ, വുമൻ എക്രോസ് സഹ സ്ഥാപക സുമിത്ര പ്രവീൺ, ആർജെ നൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 

article-image

gffghfgh

You might also like

Most Viewed