ന്യൂ ഇന്ത്യൻ സ്കൂളിൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു


ന്യൂ ഇന്ത്യൻ സ്കൂളിൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ അധ്യക്ഷത വഹിച്ചു. ജെമി തോട്ടുമാലിൽ തോമസ് (എക്‌സിക്യുട്ടീവ് ഡയറക്ടർ), ജോബി അഗസ്റ്റിൻ (ഡയറക്ടർ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രിൻസിപ്പൽ കെ. ഗോപിനാഥമേനോൻ സ്വാഗതമാശംസിച്ചു. വിദ്യാർത്ഥികളുടെ മികച്ച പ്രകടനം മാനേജ്‌മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ ടോപ്പേഴ്‌സിന് മെമന്റോകളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ സമ്മാനിച്ചു.

article-image

DFDFSDFS

You might also like

Most Viewed