ഡോ. മറിയം അദ്ബി അൽ ജലാഹ്മ ഡബ്യു.എച്ച്.ഒ അവാർഡ് ഏറ്റുവാങ്ങി
നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. മറിയം അദ്ബി അൽ ജലാഹ്മയ്ക്ക് ആരോഗ്യ പ്രോത്സാഹനത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ നെൽസൺ മണ്ടേല അവാർഡ് ലഭിച്ചു. ആരോഗ്യമേഖലയിലെ മുപ്പത് വർഷത്തെ സേവനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സ്തുത ഡോ. അൽ ജലാഹ്മ നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് പുരസ്കാരം.
പുരസ്കാരം രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കായി ഡോ. മറിയം അദ്ബി അൽ ജലാഹ്മ സമർപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ 67ാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി ജനീവയിലാണ് അവാർഡ് വിതരണ ചടങ്ങ് നടന്നത്. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ഡോ. അൽ ജലാഹ്മയ്ക്ക് അവാർഡ് സമ്മാനിച്ചു.
DFSDFSDFS