കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2ന്
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2 വെള്ളിയഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. 14 അംഗങ്ങൾ അടങ്ങുന്ന വനിതാ വേദിയിൽ 98 അംഗങ്ങളാണ് ഉള്ളത്. പ്രീതി ശ്രീകുമാർ, വിദ്യ പ്രശാന്ത്, ആശ അയ്യപ്പൻ, ദീപ മനോജ്, സാന്ദ്ര നിഷിൽ, നിഷി സതീഷ്, അമൃത, ചിന്ദുരാജ് സന്ദീപ്, ലക്ഷ്മി പിള്ള, സുകന്യ സന്തോഷ് രാധിക പിള്ളൈ, നിമ സതീഷ്, ശുഭ അജി ബാസി എന്നിവർ ആണ് മറ്റു കമ്മിറ്റി അംഗങ്ങൾ. സ്ഥാനാരോഹണ ചടങ്ങിൽ ബഹ്റൈനി സ്വദേശിയായ സാമൂഹ്യപ്രവർത്തക ഫാത്തിമ അൽ മൻസൂരിയും, കേരള ക്രിക്കറ്റ് വിമൺസ് സെലക്ഷൻ കമ്മിറ്റി ചെയർ പേഴ്സൺ നിഖിത വിനോദും വിശിഷ്ടാതിഥികൾ ആകും.
പരിപാടിയോടനുബന്ധിച്ച് മുപ്പതോളം കലാകാരൻമാർ പങ്കെടുക്കുന്ന “കലിക” നൃത്ത ശില്പം അരങ്ങേറും. ശ്യാം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന നൃത്തശിൽപ്പത്തിന്റെ സ്ക്രിപ്റ്റും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് പ്രീതി ശ്രീകുമാർ ആണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ കെഎസ് സി എ പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡണ്ട് ഹരി ആർ ഉണ്ണിത്താൻ, വനിതാ വേദി കൺവീനർ കൃപ രാജീവ്, ശ്യാം രാമചന്ദ്രൻ, പ്രീതി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
4574r