ബഹ്റൈൻ മെട്രോ; ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും


രാജ്യത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന  109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടൻ തുടങ്ങുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം  അറിയിച്ചു.  മുഹറഖ്, കിംഗ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്റ്റ്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്‌റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. 29 കിലോമീറ്ററും 20 സ്റ്റേഷനുകളുമാണ്  ആദ്യ ഘട്ടത്തിലുണ്ടാകുക. പബ്ലിക് − പ്രൈവറ്റ് പാർട്ട്ണർഷിപ്പായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കാകും നിർമ്മാണച്ചുമതല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറും.

വാഹനങ്ങളുടെ ആധിക്യം മൂലം ഇപ്പോൾ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്ക് ഒരുപരിധി വരെ മെട്രോ നടപ്പാക്കപ്പെടുന്നതോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കും. 2060 ഓടെ സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിൽ ബഹ്റൈനും കൈകോർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ട്രെയിനുകൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാണ്. പരിസ്ഥിതി സംരക്ഷണത്തിനും മെട്രോ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ബന്ധപ്പെട്ട അധികാരികളിൽ നിന്ന്  അന്തിമ അനുമതികൾ ലഭിച്ചാലുടൻ പദ്ധതിയുടെ പ്രധാന ഡെവലപ്പറെ നിയമിക്കുന്നതിനായി ടെൻഡർ പുറപ്പെടുവിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

article-image

dfghdf

You might also like

Most Viewed