അറബ് യൂനിയൻ ഓഫ് അഡ്മിനിസ്ട്രേറ്റിവ് ജുഡീഷ്യറി അധ്യക്ഷ പദവി ബഹ്റൈൻ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്
അറബ് യൂനിയൻ ഓഫ് അഡ്മിനിസ്‌ട്രേറ്റിവ് ജുഡീഷ്യറിയുടെ (എ.യു.എ.ജെ) അധ്യക്ഷസ്ഥാനത്തേക്ക് ബഹ്‌റൈനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ജനറൽ ജഡ്ജി അലി അഹമ്മദ് അൽ കാബിയെ ഫെഡറേഷന്റെ ജനറൽ അസംബ്ലി തെരഞ്ഞെടുത്തു. രണ്ടുവർഷത്തേക്കാണ് അധ്യക്ഷ സ്ഥാനം.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്.ജെ.സി) സെക്രട്ടറി ജനറൽ ജഡ്ജി അലി അഹമ്മദ് അൽ കാബി കൈറോയിൽ നടന്ന ആറാമത് ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുത്തിരുന്നു. അറബ് അക്കാദമി ഫോർ അഡ്‌മിനിസ്‌ട്രേറ്റിവ് ജുഡീഷ്യറിയുടെ കരട് ചട്ടങ്ങൾ അംഗീകരിക്കുക, അംഗരാജ്യങ്ങളിൽ ശാഖകൾ തുറക്കുക എന്നിവയുൾപ്പെടെ യൂനിയന്റെ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
eydrty