‘എങ്ങനെ നല്ലൊരു രക്ഷിതാവാകാം’ പ്രഭാഷണം
തർബിയ ഇസ്‍ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്ററുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാന സദസ്സ് ഇന്ന് രാത്രി 8.30ന് ഉമ്മ് അൽ ഹസം കിങ് ഖാലിദ് മസ്ജിദിൽ നടക്കും. ‘എങ്ങനെ നല്ലൊരു രക്ഷിതാവാകാം’ എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ഫാമിലി കൗൺസലറും ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വിർ പ്രഭാഷണം നടത്തും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
4r578