ചരക്കുനീക്കം; ജി.സി.സിയിലെ മികച്ച രണ്ടാമത്തെ രാജ്യം ബഹ്റൈൻ
ചരക്കുനീക്കത്തിന്റെ കാര്യത്തിൽ ജി.സി.സിയിലെ മികച്ച രണ്ടാമത്തെ രാജ്യമെന്ന പദവി സ്വന്തമാക്കി ബഹ്റൈന്. ലോകബാങ്ക് പ്രസിദ്ധീകരിച്ച ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സ് 2023 അനുസരിച്ചാണ് അറബ് ലോകത്ത് ബഹ്‌റൈൻ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 34ആം സ്ഥാനവും നേടിയത്. ലോജിസ്റ്റിക്സ് രംഗത്ത് ജി.സി.സിയിലെ ഏറ്റവും വികസിക്കുന്ന രാജ്യം എന്ന പദവിയും ബഹ്റൈനാണ്. പട്ടികയിൽ 2018 മുതൽ നോക്കുകയാണെങ്കിൽ ബഹ്‌റൈൻ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇറക്കുമതി, കയറ്റുമതി മേഖലയിലെ കുറഞ്ഞ കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ ജി.സി.സിയിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനത്താണ്. കസ്റ്റംസ് ക്ലിയറൻസിന്റെ കാര്യക്ഷമത, വ്യാപാര−ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, മത്സരാധിഷ്ഠിത വിലയുള്ള അന്താരാഷ്ട്ര ഷിപ്പ്‌മെന്റുകൾ ക്രമീകരിക്കുന്നതിനുള്ള എളുപ്പം എന്നിങ്ങനെ ആറു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2022 മേയ് മുതൽ ഒക്ടോബർ വരെയുള്ള പ്രകടനം വിലയിരുത്തി 139 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
jhhjg