ജി.സി.സി കൂട്ടായ്മ മേഖലക്ക് നൽകുന്ന കരുത്ത് വലുതാണെന്ന് ബഹ്റൈൻ രാജാവ്
ജി.സി.സി കൂട്ടായ്മ മേഖലക്ക് നൽകുന്ന കരുത്ത് വലുതാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ജി.സി.സി രൂപവത്കരണത്തിന്‍റെ 42 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ ഈ കൂട്ടായ്മ മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ബഹ്റൈൻ, യു.എ.ഇ സംയുക്ത സേനയുടെ ഉന്നത നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ജി.സി.സി രാഷ്ട്ര നേതാക്കൾക്ക് ആശംസകൾ നേർന്ന അദ്ദേഹം വിവിധ ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുള്ള ഒത്തൊരുമയും സാഹോദര്യവും കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
gdfg