സുഡാൻ ജനതക്ക് 100,000 ഡോളർ സംഭാവന നൽകി ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി
ആഭ്യന്തരയുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സുഡാൻ ജനതക്ക് ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി 100,000 ഡോളർ സംഭാവന നൽകി. സഹായം സുഡാനീസ് എംബസി ചാർജ് ഡി അഫയേഴ്സ് അബ്ദുറഹ്മാൻ അബ്ദുറഹ്മാന് കൈമാറി. സുഡാനിലെ ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കാൻ ബഹ്‌റൈനിലെ നിരവധി എൻ.ജി.ഒകളുമായി സൊസൈറ്റി ബന്ധപ്പെട്ടുവരുകയാണെന്ന് ബി.ആർ.സി.എസ് സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് ബി.ആർ.സി.എസിന്റെ നടപടി സഹായകരമാണെന്ന് സുഡാനീസ് എംബസി ചാർജ് ഡി അഫയേഴ്സ് അബ്ദുറഹ്മാൻ അബ്ദുറഹ്മാൻ പറഞ്ഞു.
ery