സ്മൃതി കലാ കായികമേള സമാപന സമ്മേളനം വെള്ളിയാഴ്ച്ച


ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം 2003 മുതല്‍ നടത്തി വരുന്ന സ്മൃതി കലാ കായിക മേള − 2023 ന്റെ ഗ്രാന്റ് ഫിനാലെ 2023 മെയ് 26 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ അദാരി പാര്‍ക്കിലുള്ള ന്യൂ സീസണ്‍ ഹാളില്‍ വെച്ച് നടക്കുന്നു. ഇടവകയിലെ അഞ്ച് വയസ്സ് മുതല്‍ പ്രായമുള്ള മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ച് ഗ്രൂപ്പ്കളിലായി ഏകദേശം 140−ല്‍ പരം മത്സരങ്ങള്‍ ആണ്‌ അരങ്ങേറിയത്. രണ്ടായിരത്തിലതികം മത്സരാര്‍ത്ഥികളില്‍ നിന്ന്‌ 500ഓളം വിജയികള്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. 

വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രമുഖ പിന്നണി ഗായകരായ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായ ശ്രീമതി മെറിന്‍ ഗ്രിഗറിയും സരിഗമപ താരം  ശ്രീ. ശ്രീജിഷ് സുബ്രമണ്ണ്യനും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോയും മറ്റ് കലാ പരിപാടികളും അന്നേ ദിവസം അരങ്ങേറും. ഇടവക വികാരി ഫാദര്‍ പോള്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തിൽ ബഹറിൻ പാർലമെൻറ് അംഗം ശ്രീ.നജീബ് ഹമദ് അൽ കുവറി എംപി മുഖ്യ അഥിതി ആയിരിക്കും.

article-image

rey

You might also like

Most Viewed