ബഹ്‌റൈൻ നവകേരള മുതിർന്ന നഴ്സ്മാരെ ആദരിക്കുന്നു


ബഹ്‌റൈൻ നവകേരള ബഹ്‌റൈനിലെ മുതിർന്ന നഴ്സ്മാരെ ആദരിക്കുന്നു. അദലിയായിലുള്ള ബാൻസങ് തായി റസ്ന്റസ്റ്റാറന്റിൽ 26ന് ൈവകുന്നേരം ആറുമുതലാണ് പരിപാടി. ‘സ്നേഹസ്പർശം 2023’എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ  ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേരള മന്ത്രിയുമായ ബിനോയ്‌ വിശ്വം  മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ ഹസ്സൻ ഈദ് ബൊഖമ്മാസ് (ബഹ്‌റൈൻ പാർലമെന്റ് അംഗം), ഇഹ്ജാസ് അസ്‌ലം (ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി), ബത്തൂൽ മുഹമ്മദ്‌ ദാദാബായ് (ബഹ്‌റൈൻ  ചേംബർ ഓഫ് കൊമേഴ്സ് അംഗം) എന്നിവർ പങ്കെടുക്കും.   

ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ പരിചിതരായ കലാകാരുടെ നൃത്ത സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബിജുജോൺ കൺവീനർ ജേക്കബ് മാത്യു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഷാജി മൂതല(35063608), എൻകെ ജയൻ(39293955), സുഹൈൽ (39231814)എന്നിവരുമായി ബന്ധപ്പെടണം.

article-image

ീ7ീൂ68

You might also like

Most Viewed