കടൽത്തീരത്ത് മാലിന്യനിക്ഷേപം − ഒരു വർഷം തടവും 21000 ദിനാർ പിഴയും വിധിച്ചു ബഹ്‌റൈൻ കോടതി


പരിസ്ഥിതി മലിനീകരണം നടത്തിയ കേസിലെ പ്രതിക്ക് ഒരു വർഷം തടവും 21,000 ദിനാർ പിഴയും വിധിച്ച് ബഹ്റൈനിലെ ലോവർ ക്രിമിനൽ കോടതി. പരിസ്ഥിതിക്ക് ആഘാതമേൽപിക്കുന്ന വസ്തു കടലിൽ തള്ളിയതിനാണ് കേസ്.

ബഹ്റൈൻ പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ടു പോയത്. മരക്കഷ്ണങ്ങളും വീട് പൊളിച്ച വേസ്റ്റുമാണ് കടലിൽ തള്ളിയത്. കൂടാതെ നൈലോൺ വസ്തുക്കളും പ്രതി കടൽ തീരത്ത് നിക്ഷേപിക്കുകയും ചെയ്തു.

article-image

sfgdxg

You might also like

Most Viewed