ബഹ്റൈൻ ഖത്തർ വ്യോമഗതാഗതം; ഗൾഫ് എയർ, ഖത്തർ എയർവെയ്സ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു
ബഹ്റൈൻ ഖത്തർ വ്യോമഗതാഗതം മെയ് 25 മുതൽ പുനാരംഭിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയർ, ഖത്തർ എയർവെയ്സ് എന്നിവർ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഇരു എയർലൈൻസും ഓരോ സർവീസ് വീതമാണ് തുടക്കത്തിൽ നടത്തുന്നത്. ഗൾഫ് എയർ സർവീസുകൾ രാവിലെയാണെങ്കിൽ ഖത്തർ എയർവെയ്സ് രാത്രിയാണ് സർവീസ് നടത്തുന്നത്. അമ്പത് മിനിറ്റാണ് മനാമയിൽ നിന്ന് ദോഹയിലേയ്ക്കുള്ള യാത്ര ദൈർഘ്യം. ബഹ്റൈനിൽ നിന്ന് രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് ഗൾഫ് എയറിന്റെ വിമാനം ഖത്തറിലെത്തുന്നത്. ദോഹയിൽ നിന്ന് തിരികെ രാവിലെ 11.15ന് ആണ് മനാമയിലേയ്ക്ക് സർവീസ് നടത്തുക. അത് 12 മണിയോടെ ബഹ്റൈനിലെത്തും. ഗൾഫ് എയറിൽ ഇകണോമി ക്ലാസിന് 90 ദിനാറാണ് ടിക്കറ്റ് നിരക്ക്. ഖത്തർ എയർ വെയ്സിന്റെ എയർ ബസ് വിമാനം ദോഹയിൽ നിന്ന് രാത്രി എട്ടിനാണ് പുറപ്പെടുക. തിരികെ
ബഹ്റൈനിൽ നിന്ന് എല്ലാ ദിവസവും രാത്രി 10.20 പുറപ്പെടുന്ന ഖത്തർ എയർലൈൻസ് 11.15ഓടെ ദോഹയിലുമെത്തും. ഇകണോമി ക്ലാസിന് 1210 റിയാൽ അഥവാ ഏകദേശം125 ദിനാറും, ഫസ്റ്റ് ക്ലാസിന് 4780 ഖത്തർ റിയാൽ അഥവാ ഏകദേശം 495 ദിനാറാണ് നിലവിലെ നിരക്ക്. പുതിയ സർവീസുകൾ ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തിന് പുതിയ സെർവീസുകൾ ഏറെ ഗുണം ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
w4e46