ഇരുപതാം വാർഷികാഘോഷം വിപുലമാക്കാനൊരുങ്ങി ഐഐപിഎ ബഹ്റൈൻ


ബഹ്റൈനിലെ പ്രമുഖ കലാപഠന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പെർഫോമിങ്ങ് ആർട്സ് പ്രവർത്തനത്തിന്റെ ഇരുപതാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. സംഗീതം, നൃത്തം, ചിത്രരചന, തീയറ്റർ ആർട്സ് തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടുതൽ പേരിലേയ്ക്ക് ഈ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ഇസാ ടൗണിൽ ബഹ്റൈൻ മ്യൂസിക്ക് ഇൻസ്റ്റിട്യൂട്ട്, ജുഫൈറിൽ മിറായ അക്കാദമി, ഹൂറയിൽ യോമൈ അക്കാദമി എന്നിവരുമായി സഹകരിച്ച് ഐഐപിഎയുടെ കീഴിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ആരംഭിച്ചതായും ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ  പ്രിൻസിപ്പലും മാനേജിങ്ങ് ഡയറക്ടറുമായ അമ്പിളികുട്ടൻ അറിയിച്ചു.

ഇരുപതാം വാർഷികാഘോഷത്തിന്റെ തുടക്കമെന്ന രീതിയിൽ മെയ് 26ന് ഉച്ചയ്ക്ക് 2 മണി മുതൽ കെസിഎ വികെൽ ഓഡിറ്റോറിയത്തിൽ വാർഷികാഘോഷപരിപാടികൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഐഐപിഎ ഡയറക്ടർ എൻ വി മോഹൻ ദാസ്, ഓഫീസ് സെക്രട്ടറി ശ്രീലത, അരുൾ ദാസ് തോമസ്, നിധി എസ് മേനോൻ എന്നിവർ പങ്കെടുത്തു. 

article-image

w35w34

You might also like

Most Viewed