ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് ചുമതലയേറ്റു


ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് മെയ്‌ 18 വ്യാഴാഴ്ച ചുമതലയേറ്റു. പ്രസിദ്ധ ചലച്ചിത്ര നടനും, തിരക്കഥ കൃത്തുമായ ശ്രീ. മധുപാൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗോപു അജിത്, പ്രസിഡണ്ട്‌ ആയും അനിക് നൗഷാദ് ജനറൽ സെക്രട്ടറി ആയുള്ള 16 അംഗ കമ്മറ്റിയാണ് ചുമതലയേറ്റത്. സാറ ഷാജൻ −വൈസ് പ്രസിഡണ്ട്‌, സംവൃത് സതീഷ് −അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ്− ട്രഷർ, ഹിരൺമയി അയ്യപ്പൻ− അസിസ്റ്റന്റ് ട്രഷർ, മീനാക്ഷി ഉദയൻ − കലാവിഭാഗം സെക്രട്ടറി, റിയ റോയ് − അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് − മെമ്പർഷിപ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്‌, ദിൽന മനോജ്‌, എന്നിവർ അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു − സാഹിത്യ വിഭാഗം സെക്രട്ടറി, ആയിഷ നിയാസ് − അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് − സ്പോർട്സ് സെക്രട്ടറി, നിധിൽ ദിലീഷ് − അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിവരെയാണ് മുഖ്യ അതിഥി ശ്രീ മധുപാൽ ഔദ്യോധിക ബാഡ്ജ് നൽകി കൊണ്ട് സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ചത്.

ചിൽഡ്രൻസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച “അഖിലാണ്ടമണ്ഡല മണിയിച്ചൊരുക്കി “എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം ശ്രീമതി ജെസ്‌ലി കലാമിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. നിരവധി കലാപരിപാടികൾ അരങ്ങേറി.

article-image

fgdfg

You might also like

Most Viewed