ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ്: ചെസ്സ് ജേതാക്കളെ പ്രഖ്യാപിച്ചു


ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ നടന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023ന്റെ ഭാഗമായി  ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അർജുൻ ചെസ് അക്കാദമിയുടെ പിന്തുണയോടെ നടന്ന മത്സരത്തിൽ  അണ്ടർ−10 ആൺകുട്ടികളുടെ വിഭാഗത്തിൽ ഹഡ്‌സൺ ആന്റണി, അർണവ് അജേഷ് നായർ, നോയൽ എബ്രഹാം പുന്നൂസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അണ്ടർ−10 പെൺകുട്ടികളുടെ വിഭാഗത്തിൽ യശ്വി കൗശൽ ഷാ, സൈറ മഹാജൻ, വർദിനി ജയപ്രകാശ്  എന്നിവരാണ് വിജയികളായത്.  അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രണവ് ബോബി ശേഖർ −6.5 പോയിന്റും അനീഷ് വാമൻ ഖോർജുങ്കർ −6 പോയിന്റും വ്യോം ഗുപ്ത−6 പോയിന്റും നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അണ്ടർ −16 പെൺകുട്ടികളുടെ വിഭാഗത്തിൽ കനുഷി കിഷോർ − 6 പോയിന്റ്, ധ്രുവി ശ്രീകാന്ത് പാണിഗ്രഹി −5 പോയിന്റ്, ചാർവി ജെയിൻ −5 പോയിന്റ്  നേടി വിജയികളായി. പ്രണവ് ബോബി ശേഖർ , പൃഥ്വി രാജ് പ്രജീഷ്  , അനീഷ് വാമൻ ഖോർജുങ്കർ എന്നിവർ ഓപ്പൺ കാറ്റഗറി വിഭാഗത്തിലെ ജേതാക്കളായി. വനിത ചെസ്സിൽ ധ്രുവി ശ്രീകാന്ത് പാണിഗ്രഹി , ഖൻസ നസീം,  സഞ്ജന സെൽവരാജ്  എന്നിവരാണ് വിജയിച്ചത്. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം−സ്പോർട്സ് രാജേഷ് എംഎൻ, ഇസി അംഗം−ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അർജുൻസ് ചെസ് അക്കാദമി സിഇഒ അർജുൻ കക്കാടത്ത്, കൺവീനർ തൗഫീഖ് എന്നിവർ ചെസ്സ് ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തു.  280−ലധികം പേരാണ് ടൂർണമെന്റിൽ പങ്കെടുത്തത്.  

article-image

erydry

You might also like

Most Viewed