ബഹ്റൈന്റെ സമ്പദ് വ്യവസ്ഥ അനുദിനം വളരുകയാണെന്ന് റിപ്പോർട്ട്
ബഹ്റൈന്റെ സമ്പദ് വ്യവസ്ഥ അനുദിനം വളരുകയാണെന്ന് റിപ്പോർട്ട്. അഞ്ചുവർഷത്തെ കണക്കുകൾ പ്രകാരം റെക്കോഡ് വളർച്ചയാണ് കഴിഞ്ഞ വർഷമുണ്ടായിരിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപവും 5.8 ശതമാനം വളർന്നിട്ടുണ്ട്. 2022 ൽ 13.3 ബില്യൻ ദിനാറിന്റെ വിദേശനിക്ഷേപമാണ് രാജ്യത്തുണ്ടായത്. സർവേ ആന്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ കണക്കുകളനുസരിച്ച് റിയൽ എസ്റ്റേറ്റ് രംഗത്ത് ഈ വർഷം ആദ്യ പാദത്തിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൂലധന നിക്ഷേപം ആകർഷിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചനകളാണ് സാമ്പത്തികരംഗത്തുനിന്നുള്ളതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡിന് ശേഷം മാറ്റിവെച്ച പല വികസന പദ്ധതികളും പുനരാരംഭിച്ചതോടെയാണ് സാമ്പത്തിക രംഗം ശക്തമായി തുടങ്ങിയത്.
dsfdsfgd