സ്വാഗത സംഘം രൂപീകരിച്ചു
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്ററുമായി സഹകരിച്ച് റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈൻ സന്ദർശിക്കുന്ന പ്രശസ്ത ഫാമിലി കൗൺസിലറും കോഴിക്കോട് ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസ്സറുമായി ഡോ. ജൗഹർ മുനവ്വിറിന്റെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു.
ചെയർമാനായി അബ്ദുൽ റസാഖ് വി പി യെ തിരഞ്ഞെടുത്ത സംഘത്തിലെ മറ്റുള്ള അംഗങ്ങൾ അബ്ദുൽ സലാം ചങ്ങരം (കൺവീനർ), മുഹമ്മദ് നസീർ (പ്രോഗ്രാം കോർഡിനേറ്റർ), ഫഖ്‌റുദ്ദീൻ അലി അഹ്‌മദ് (പബ്ലിസിറ്റി), ദിൽഷാദ് മുഹറഖ് (വളന്റീർ) മുഹമ്മദ് കോയ (ട്രാൻസ്‌പോർട്), ലത്തീഫ് സി എം (റിഫ്രഷ്മെന്റ്) റഷീദ് മാഹി (മീഡിയ), ഷംസീർ ഒ വി (രെജിസ്ട്രേഷൻ), അബ്ദുൽ അസീസ് ടി പി (റിസപ്ഷൻ) എന്നിവരാണ്.
fujfy