രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനും തീരുമാനം
രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനും തീരുമാനം. സുപ്രീംകൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അ ബ്ദുല്ല ആൽ ഖലീഫ സർക്കാർ ആരോഗ്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യോഗത്തിൽ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസനും പങ്കെടുത്തു. ദേശീയ ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് രാജ്യപുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് എസ്.സി.എച്ച് ചെയർമാൻ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളെക്കുറിച്ച് ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വിശദമായ അവതരണം നടത്തി.
ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സ ഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി ബഹ്റൈൻ കൗൺസിൽ ഫോർ ഹെൽത്ത് സ്റ്റഡീസുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
hgfyjhf