ഒരുമ 2023 ഏപ്രിൽ 27 ന്

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഒരുമ 2023 ഏപ്രിൽ 27 നു ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും. പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥിയായി പങ്കെടുക്കും. പിന്നണി ഗായകരും സീ ടിവി സരിഗമപ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിക്കുന മ്യൂസിക് ഫെസ്റ്റും വിവിധ കലാപരിപാടികളും അരങ്ങേറും.
ബോബി പുളിമൂട്ടിൽ കൺവീനറായും ഫിന്നി ഏബ്രഹാം, അനിൽ കുമാർ, ഷീലു സ്കറിയ എന്നിവർ കോഓർഡിനേറ്റർമാരായും രാജു കല്ലുംപുറം ഉപദേശക സമിതി കൺവീനറായും പ്രവർത്തിക്കും.അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തൻ പുരയിൽ, രഞ്ജു ആർ നായർ, രാജീവ് പി മാത്യു, റോബിൻ ജോർജ്, ബിനു കോന്നി, വിനോജ്, വിനു കെ. എസ്, അജിത് കൃഷ്ണൻ, അജി ടി മാത്യു, അരുൺ പ്രസാദ്, ബിജൊ തോമസ്, വിനീത്, ജോബി വർഗീസ്, അരുൺ കുമാർ, ജെയ്‌സൺ ജേക്കബ്, മോൻസി ബാബു, ബിജൊയ്, ഗോപേഷ്, അരുൺ ബാബു, ബിജിൻ ശ്രീകുമാർ, ജയ്സൺ, അജു ടി കോശി, ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ്, സേതു ലക്ഷ്മി, അമൃത ബിജൊയ്, രേഷ്‌മ ഗോപിനാഥ്, അഞ്ജു വിഷ്ണു, ബീന വർഗീസ്, മഞ്ജു മനോജ്, ശുഭ, ലിബി ജയ്സൺ, ആൻസി, സുശീല എസ്, ലക്ഷ്‍മി വിജു, ലിനി മാത്യു, ലിഞ്ജു അനു തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികൾ പിരപാടിക്ക് നേതൃത്ത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബോബി പുളിമൂട്ടിൽ (34367281) ജയേഷ് കുറുപ്പ് (39889317) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
jhfjhfjhf
jhfjhfjh