എം.എം അക്‌ബർ ബഹ്റൈനിൽ എത്തിച്ചേരുന്നു


പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനവും നിച്ച് ഓഫ് ട്രൂത്ത് ഡയരക്റ്ററുമായ എം.എം അക്‌ബർ ബഹ്റൈനിൽ എത്തിച്ചേരുന്നു. അൽ ഫുർഖാൻ സെന്റർ ഈദിനോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും. ഈദ് ഖുതുബയും തുടർന്ന് ഈദിന്റെ രണ്ടാം ദിനത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. പൊതു സമ്മേളനത്തിൽ ‘കുടുംബത്തെ തകർക്കുന്ന ലിബറലിസം' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും.
സ്കൂൾ വിദ്യാർത്ഥികളിലും മറ്റ് കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും കൗമാര യൗവ്വന സമൂഹത്തിനായ് ചതിക്കുഴികൾ തീർത്ത് കാത്തിരിക്കുന്ന ലഹരി മാഫിയയും, പൊതു സമൂഹത്തേയും വിദ്യാഭ്യാസത്തിനായി വിവിധ പ്രദേശങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ വിഷിശ്യ പ്രവാസി രക്ഷിതാക്കളെയും ഏറെ ആശങ്കപെടുത്തുന്ന സാഹചര്യത്തിൽ ടീനേജ് വിദ്യാർത്ഥികൾക്ക് പ്രത്യേകമായി സംഘടിപ്പിക്കുന്ന സെഷനിൽ എംഎം അക്‌ബർ വിദ്യാർത്ഥികളുമായി സംവദിക്കും. സ്ത്രീകൾക്ക് പ്രത്യേകമായി സംഘടിപിക്കുന്ന വനിതാ സംഗമത്തിൽ എം.എം അക്ബർ വിഷയമവതരിപ്പിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
hgjhgjhgjh