രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് ഐവൈസിസി ബഹ്‌റൈൻ‌


രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാതിപത്യത്തിന്റെ കറുത്തദിനമാണ് ഇന്ന് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ പറഞ്ഞു. രാഹുൽഗാന്ധിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച യോഗം, ഈ അനീതിക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും അദ്ദേഹത്തിന് പിന്നിൽ അണിചേരണമെന്നും അഭ്യർത്ഥിച്ചു.

‌സൽമാബാദിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.മുൻ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം,ബ്ലെസ്സൺ മാത്യു,അനസ് റഹിം ജിതിൻ പരിയാരം,മുൻ ജനറൽ സെക്രട്ടറി ധനേഷ് മുരളി,ഐവൈസി കോർ ഭാരവാഹികളായ ഷിബിൻ തോമസ്,ജയഫർ അലി,ജിജോമോൻ മാത്യു,ജോൺസൻ കൊച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

cghgfhf

article-image

vcbcvb

You might also like

Most Viewed