ഫ്രന്റ്‌സ് റിഫ ഏരിയ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു
ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. നന്മകളുടെ വിളവെടുപ്പിന്റെ കാലമാണ് വിശുദ്ധ റമദാൻ മാസമെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു നന്മകളിലും മുഴുകാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്നും റമദാനിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിൽ എന്നും നിലനിർത്താൻ കൂടിയുള്ളതാണെന്നും പ്രഭാഷകർ പറഞ്ഞു. ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ, ഇസാ ടൗൺ, ഹാജിയത്ത് എന്നീ പ്രദേശങ്ങളിൽ " ബല്ലിഗ്നാ റമദാൻ" എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ ജമാൽനദ്‌വി, സി.എം. മുഹമ്മദലി എന്നിവർ പ്രഭാഷണം നടത്തി. ജലീൽ മുട്ടികൽ , നജാഹ്, അഹ്മദ് റഫീഖ്, ഇർഷാദ്, സമീർ ഹസൻ ,ഷാഹുൽ, മുഹമ്മദ് ശരീഫ്, ഹാരിസ്, സക്കീർ, മൂസ കെ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.
dffgdfg
dsfgdgfd