റമദാനിൽ മദീനയിലെ തീർഥാടകർക്കായുള്ള ഷട്ടിൽ ബസ് സർവീസിന് തുടക്കമായി
റമദാനിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് യാത്ര ഒരുക്കുന്നതിനായി ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കുമായി മദീനയിലെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ നിന്ന് ബസ് സൗകര്യം ഒരുക്കും. പബ്ലിക് ബസുകൾ ഉൾപ്പെടെ ഇരുന്നൂറോളം ബസുകളാണ് മദീന വികസന അതോറിറ്റി തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
അതേസമയം ഷട്ടിൽ ബസ് സർവിസിനായി ഏഴ് പാതകളും അതോറിറ്റി നിർണയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന ഷട്ടിൽ സർവിസ് തറാവീഹ് നമസ്കാരത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ അവസാനിക്കും. കൂടാതെ റമദാനിലെ അവസാന പത്ത് ദിവസത്തിൽ ഖിയാമുലൈൽ നമസ്കാരം കഴിഞ്ഞതിന് ശേഷം അരമണിക്കൂർ വരെ ബസ് സർവിസ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
dgfdfgdgg