ഐസിഎഫ് ബഹ്‌റൈൻ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫിയുടെ ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നു
ഐസിഎഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന എട്ടാമത് ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി പ്രഭാഷകനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ പ്രിൻസിപ്പാളുമായ മൗലാനാ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി ബഹ്‌റൈനിൽ എത്തി. ഇന്നും നാളെയുമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ അദ്ദേഹം പ്രഭാഷണം നടത്തും.
'വിശുദ്ധ റമളാൻ: ദാർശനികതയുടെ വെളിച്ചം' എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നതെന്നു ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും പരിപാടിയിലേക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33157524 അല്ലെങ്കിൽ 3961 7646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ു്