വിശുദ്ധ റമദാൻ ആരംഭിച്ചു; ഇനി പ്രാർത്ഥനയുടെ നാളുകൾ


വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വ്രതശുദ്ധിയുമായി വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകിതുടങ്ങി. റമദാൻ മാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള പ്രഭാഷണങ്ങളും, റിലീഫ് പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം ബഹ്റൈനിൽ പ്രവാസി സംഘടനകൾ ഇഫ്താർ നോമ്പുതുറ പരിപാടികളും, കോർപ്പറേറ് സ്ഥാപനങ്ങൾ ഗാബ്ഗയും പ്രഖ്യാപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് കാരണം മുടങ്ങിയിരുന്ന ഇത്തരം കൂടിചേരലുകൾ ഇത്തവണ വളരെ സജീവമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ. 

തർബിയ ഇസ്ലാമിക് സൊസെറ്റി ഉമൽഹസമിലെ കിങ്ങ് ഖാലിദ് പള്ളിയുടെ പുറംഭാഗത്ത് ആയിരത്തിലധികം പേർക്ക് ഒരുമിച്ച് നോമ്പ് തുറക്കാവുന്ന റമദാൻ ടെന്റിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇഫ്താറിനൊപ്പം വിവിധ ഭാഷകളിലുള്ള ക്ലാസുകൾ, ഖുർ ആൻ പരിശീലനവും ഇവിടെ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

ോിേ്

You might also like

Most Viewed