പുണ്യമാസമായ റമദാൻ നാളെ മുതൽ; ക്രമീകരണങ്ങൾ പൂർത്തിയായതായി ബഹ്റൈൻ ഗവൺമെന്റ്
പുണ്യമാസമായ റമദാൻ നാളെ മുതൽ ആരംഭിക്കുമ്പോൾ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തി കഴിഞ്ഞതായി ബഹ്റൈൻ ഗവൺമെന്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ വ്യവസായ വാണിജ്യമന്ത്രാലയം അധികൃതർ പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും, അമിതവില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 1711 1225 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. റമദാൻ മാസം രാജ്യത്തിലെ മന്ത്രാലയങ്ങളുടെയും, പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും. റമദാൻ മാസകാലയളവിൽ പൊതുസ്ഥലങ്ങളിൽ നിന്ന് പകൽ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും, പുകവലിക്കുന്നതും ശിക്ഷാർഹമാണ്. ഒരു വർഷം വരെ തടവും, നൂറ് ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
FHHHGFHFG