പാക്ട് സ്ഥാനാരോഹണവും സ്റ്റുഡൻറ് ഹോണറിങ് സെറിമണിയും സംഘടിപ്പിക്കുന്നു
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും സ്റ്റുഡൻറ് ഹോണറിങ് സെറിമണിയും മാർച്ച് 23ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. പ്രധാന അതിഥിയായി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമിനെയും മറ്റു വിശിഷ്ട അതിഥികളായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, പ്രൊഫഷണൽ അസ്സോസിയേറ്റ് - പബ്ലിക് ഡിപ്ലോമസി ഓഫീസർ - യു എസ് എംബസി നടാഷ ബെൻ കമാരാ, ഐ.സി.ആർ.എഫ് പ്രസിഡന്റ് ഡോ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവരുമാണ്.
പാക്ടിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പത്തും പന്ത്രണ്ടും ക്ലാസ് പൂർത്തീകരിച്ച കുട്ടികൾക്കുള്ള മെമന്റോ വിതരണവും, അംഗങ്ങളുടെ ഇടയിൽ നിന്നും ബിസിനസ് മേഖലയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്ത്രീകളെ ആദരിക്കുന്ന ചടങ്ങും, ബഹ്റിനിൽ വിസിറ്റിങ്ങിനു വന്നിരിക്കുന്ന രക്ഷിതാക്കളെ ആദരിക്കുന്ന ചടങ്ങും ആണ് കലാപരിപാടികൾക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് ഇത് വിജയകരമാക്കിത്തീർക്കണം എന്ന് പാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി സതീഷ് ജി – 66346934, അശോക് കുമാർ - 39871460.
GDFGDGDF