ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈൻ ശാഖകളിൽ സ്ക്രാച്ച് ആന്റ് വിൻ പ്രമോഷൻ ആരംഭിച്ചു
പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈൻ ശാഖകളിൽ ഉപഭോക്താക്കൾക്കായി മൂന്ന് മാസത്തെ സ്ക്രാച്ച് ആന്റ് വിൻ പ്രമോഷൻ ഓഫറുകൾ പ്രഖ്യാപ്പിച്ചു. ഇത് പ്രകാരം ജൂലൈ ഒന്ന് വരെയുള്ള ദിവസങ്ങളിൽ ഇവിടെ നിന്ന് പണമയക്കുന്നവരിൽ 1500 ഭാഗ്യശാലികൾക്കിടയിൽ 12,000 ദിനാർ വില വരുന്ന സമ്മാനങ്ങളാണ് പങ്ക് വെക്കപ്പെടുന്നത്. ലുലു എക്സ്ചേഞ്ച് ശാഖകളിലൂടെ പണമയക്കുന്നവർക്കാണ് ഈ പ്രമോഷനിൽ പങ്കെടുക്കാൻ സാധിക്കുക. ഐഫോൺ, എൽഇഡി ടെലിവിഷൻ, മൈക്രോവേവ് ഓവൻ, സ്വർണനാണയം, ഷോപ്പിങ്ങ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് പ്രമോഷന്റെ ഭാഗമായി നൽകുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിനോടൊപ്പം അവരോടുള്ള നന്ദി രേഖപ്പെടുത്തൽ കൂടിയാണ് പ്രമോഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
GHHGHG