അർഹതപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാൻ ഹോപ്പ് ബഹ്റൈൻ


റമദാൻ വ്രതാനുഷ്ടാന നാളുകളിൽ ബഹ്റൈനിലെ വിവിധ ഇഫ്താർ സംഗമങ്ങൾ നടത്തുന്നവരുടെ സഹകരണത്തോടെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി ബഹ്റൈനിലെ ഹോപ്പ് സംഘടന രംഗത്ത് വന്നു. ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണമാണ് വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് ഇവർ ആവശ്യക്കാർക്ക് എത്തിക്കുന്നത്. ഭക്ഷണം പാഴാക്കരുത് എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ ഏഴ് വർഷമായി സംഘടന നടത്തി വരുന്നുണ്ട്. ഹോപ്പ് നൽകുന്ന ഈ സേവനത്തെ പറ്റി കൂടുതലറിയാൻ താത്പര്യമുള്ളവർക്ക് 3889 9576 അല്ലെങ്കിൽ 3662 1954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dgdgfdfgdfg

You might also like

Most Viewed