ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
ബഹ്റൈൻ പ്രവാസിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു നാട്ടിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്റൈൻ പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി, പ്രതിഭ സൽമാബാദ് യൂണിറ്റ് സെക്രട്ടറി, സൽമാബാദ് മേഖല കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി ജോയന്റ് സെക്രെട്ടറി , സാഹിത്യ വിഭാഗം കൺവീനർ, പ്രസംഗ വേദി കൺവീനർ, സ്പോർട്ട്സ് വേദി കൺവീനർ എന്നിങ്ങനെ വിവിധ സബ് കമിറ്റികളുടെ ചുമതലക്കാരനുമായിരുന്നു പരേതൻ. ഭാര്യ സുജ ബിനു, സ്നേഹ ബിനു (എട്ടാം ക്ലാസ് വിദ്യാർത്ഥിനി) സുബിൻ ബിനു (ബിരുദ വിദ്യാർത്ഥി ) എന്നിവർ മക്കളാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പ്രതിഭ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.
fghfhfh