പ്രവാസി വെൽഫയർ റിഫാസോൺ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
പ്രവാസി വെൽഫയർ റിഫ സോൺ പുനഃസംഘടിപ്പിച്ചു. ആഷിക് എരുമേലി പ്രസിഡൻ്റായും ഹാഷിം എ.വൈ സെക്രട്ടറിയായും തെരഞ്ഞെടുത്തു. താൽവിൻ ജോസ് വൈസ് പ്രസിഡന്റ്, നിഷാദ് തിരുവനന്തപുരം ഓർഗ്ഗനൈസിംഗ് സെക്രട്ടറി, മെഹബൂബ് മായൻ ട്രഷററായും തെരഞ്ഞെടുത്തു. ജലീൽ വി എം, ബഷീർ തളിക്കുളം, അഷറഫ് അലി, ഫസലുറഹ്മാൻ, മുഹമ്മദ് അമീൻ, നൗഷാദ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനും തിരികെ എത്തുന്നവരുടെ പുനരധിവാസത്തിനും കൃത്യമായ പദ്ധതികളും പ്രവാസി കൂട്ടായ്മകളുടെ യോജിച്ച മുന്നേറ്റവും ഉണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി പറഞ്ഞു. പ്രവാസി പ്രശ്നങ്ങളും അത് പരിഹരിക്കാൻ പ്രവാസി വെൽഫെയർ നടത്തിയ ഇടപ്പെടലുകളും അദ്ദേഹം വിശദീകരിച്ചു. സോണൽ പ്രസിഡൻ്റ് ഫസലുറഹ്മാൻ്റെ അദ്ധ്യഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ആഷിക്ക് എരുമേലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
FSDSDFSDF