അമാനി സ്പെയർപാർട്സ് അറാദ് ഷോറൂം പ്രവർത്തനമാരംഭിച്ചു
അമാനി സ്പെയർപാർട്സിന്‍റെ അറാദ് ഷോറൂമിന്‍റെ ഉദ്ഘാടനം സ്പോൺസർ മുഹമ്മദ് അൽ ലാഊസ് നിർവഹിച്ചു. 45 വർഷമായി ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ ബഹ്റൈനിലെ പത്താമത്തെതും ജി.സി.സിയിലെ 29ാമത്തെയും കാർ സ്പെയർപാർട്സ് ഷോറൂമാണ് അറാദ് മിഡ്വേ സൂപ്പർമാർക്കറ്റിന് സമീപം റോഡ് 4334ൽ പ്രവർത്തനമാരംഭിച്ചത്.
വിശാലമായ ഷോറൂമിൽ എല്ലാവിധ കാർ സ്പെയർപാർട്സുകളും ലഭ്യമാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു. വ്യത്യസ്ത ഓട്ടോമൊബൈൽ കമ്പനികളുടെ വിപുലമായ സ്പെയർപാർട്സ് ശേഖരം അമാനിയിൽ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ടി.വി. രാജൻ, വൈസ് ചെയർപേഴ്സൻ രഞ്ജിനി രാജൻ, അജിത രാജൻ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, ബഹ്റൈൻ ഫൈനാൻസ് ആൻഡ് അഡ്മിൻ മാനേജർ ജോളി ജോസഫ്, അസി. ജനറൽ മാനേജർ ജയരാജ്, ഒമാൻ എം.ഡി. രതീഷ്, ബി.ഡി.ഒ സുരേഷ് എൻ, ഗ്രൂപ് ഫൈനാൻസ് മാനേജർ മനീഷ് ഇല്ലത്ത്, എച്ച്.ആർ മാനേജർ രാജൻ നായർ, ബഹ്റൈൻ സെക്ടർ അസി. സെയിൽസ് മാനേജർ കെ.ആർ. ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
DGDGR