ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പുതിയ ഭരണസമിതി സ്ഥാനമേറ്റു
ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ 2023 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമേറ്റു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെ പത്നിയും ഐഎൽഎ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവ മുഖ്യാതിഥിയായ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി വിശിഷ്ടാതിഥിയായി പങ്കെടുത്തു. സരോദ് മാസ്ട്രോ അർണബ് ഭട്ടാചാര്യ, തബല മസീറോ നിൽമേഷ് ചക്രവർത്തി എന്നിവരുടെ സംഗീതപരിപാടിയും അരങ്ങേറി.സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശിപ്ര ധിർ പാസ്സി, പുതിയ ഭരണസമിതിയുടെ പ്രസിഡന്റ് ശാരദ അജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
erfgdfgg