'വോയ്‌സ് ഓഫ് ആലപ്പി - സൽമാബാദ് ഏരിയ' മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടന്നു
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി'യുടെ സൽമാബാദ് ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സൽമാബാദിലെ റൂബി റസ്റ്റോറന്റിൽവെച്ച് സംഘടിപ്പിച്ചു. ഏരിയ കമ്മറ്റിയിലെ സീനിയർ അംഗം ഓമനക്കുട്ടന് അംഗത്വം നൽകിക്കൊണ്ട്, വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രെട്ടറി അശോകൻ താമരക്കുളം ഏരിയയുടെ മെബർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷനായ യോഗത്തിൽ, വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ, എന്റർടൈൻമെന്റ് സെക്രെട്ടറി ദീപക് തണൽ, ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, ഏരിയ കോർഡിനേറ്റർ ലിബിൻ സാമുവൽ, എക്സിക്യൂട്ടീവ് അംഗം സനൽ കുമാർ എന്നിവർ ആശസകൾ അർപ്പിച്ച് സംസാരിച്ചു.
മെമ്പർഷിപ്പ് സെക്രെട്ടറി ജിനു ജി കൃഷ്‌ണൻ അംഗത്വ കാർഡിന്റെ ഗുണങ്ങൾ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഏരിയ സെക്രട്ടറി അശ്വിൻ ബാബു സ്വാഗതം പറഞ്ഞ യോഗത്തിന് ഏരിയ ട്രെഷറർ അരുൺ രത്നാകരൻ നന്ദി അറിയിച്ചു. സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ കൂടിയ പൊതുസമ്മേളനനത്തിൽ ഏരിയ വൈസ് പ്രസിഡന്റ് സി. ആർ. അനന്ദു, ജോയിൻ സെക്രട്ടറി സി. ഫ്രാൻസിസ്, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ സജീഷ് സുഗതൻ, അഭിലാഷ് മണിയൻ, സുജീഷ് പി എസ്, വിനീഷ്‌കുമാർ വിശ്വംഭരൻ എന്നിവരുൾപ്പെടെ അൻപതോളംപേർ പങ്കെടുത്തു. സൽമാബാദ്, ടുബ്ലി, സെഹ്ല, ഇസാടൗൺ ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 3207 0363, 3509 3245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fghfhg