റമദാനിൽ പച്ചക്കറി ലഭ്യത ഉറപ്പാക്കിയതായി ബഹ്റൈൻ കൃഷിമന്ത്രാലയം


റമദാൻ മാസം രാജ്യത്ത് ആവശ്യമായ പച്ചക്കറിയുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി ബഹ്റൈൻ കൃഷി മന്ത്രാലയം അധികൃതർ അറിയിച്ചു. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ ദ ഡെവലപ്മെന്റ് ഓഫ് അഗ്രികൾചറുമായി ചേർന്ന് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബുധയയിലെ ഫാർമേഴ്സ് മാർക്കറ്റിൽ എല്ലാ ശനിയാഴ്ച്ചയും പച്ചക്കറി വാങ്ങാനായി ആയിരക്കണക്കിനാളുകളാണ് എത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇവിടെ ‘ഔർ ഹാർവെസ്റ്റ് ഇസ് ബഹ്റൈനി’ എന്ന തലവാചകത്തിൽ പത്താം വാർഷികാഘോഷവും നടക്കുന്നുണ്ട്. നാല് അഗ്രിക്കൾചറൽ കമ്പനികളും അഞ്ചു നഴ്സറികളും 32 കർഷകരുമടങ്ങുന്ന കൂട്ടായ്മയാണ് ഫാർമേഴ്സ് മാർക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസം വരെ ശനിയാഴ്ചകളിൽ രാവിലെ ഏഴു മുതൽ ഉച്ച ഒന്നുവരെയാണ് ഫാർമേഴ്‌സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.

article-image

fdhgdfg

You might also like

Most Viewed