ഇടപ്പാളയം ബഹ്റൈൻ 2023 -2024 സമിതി രൂപീകരിച്ചു
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പ്രസിഡന്റ് പ്രത്യുഷ് കല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സനാഫ് റഹ്മാൻ സ്വാഗതം പറയുകയും ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ ഒരു വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് നടന്ന പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിന് രക്ഷാധികാരി രാജേഷ് നമ്പ്യാർ നേതൃത്വം നൽകി. ഫൈസൽ ആനൊടിയിൽ പ്രസിഡന്റായും രഘുനാഥ് എം കെ ജനറൽ സെക്രട്ടറിയായും രാമചന്ദ്രൻ പോട്ടൂർ ട്രഷറർ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ദീപ സതീശ്, അരുൺ സി ടി എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി ഷമീല ഫൈസൽ, ശാഹുൽ കാലടി എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി വിനീഷ് കേശവൻ, പ്രദീഷ് പുത്തൻകോട്, സജീവ് കുമാർ, സനാഫ് റഹ്മാൻ, പ്രത്യുഷ് കല്ലൂർ, ബിജു ചാലപ്പുറത്ത് എന്നിവരെയും തെരെഞ്ഞെടുത്തു. പാർവ്വതി ദേവദാസ്, ഷാനവാസ് പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ, എ.വി ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളായി ചുമതലയേറ്റു.
fgdfgfdgdg