വയനാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
ഗുദയ്ബിയയിലെ മന്ദിയിലെ കോൾഡ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മർകുട്ടി സൽമാനിയ ഹോസ്പിറ്റലിൽ നിര്യാതനായി. ജോലിസ്ഥലത്തുവെച്ച് ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നടപടിക്രമങ്ങൾ ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി വയനാട് ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേ ഹം നാട്ടിലെത്തിക്കും. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
fdgdgfgfdg