വനിതാ ദിനം ആഘോഷിച്ചു


വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം സൽമാനിയ സെഗയ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടത്തി. WMF ബഹ്‌റൈൻ പ്രസിഡന്റ്‌ കോശി സാമുവേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വനിതകൾ അതിഥികളായി പങ്കെടുത്തു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹ്റൈനിൽ ആരോഗ്യ രംഗത്തും സാംസ്‌കാരിക മേഖലകളിലും സേവനം ചെയ്തു വരുന്ന അഞ്ച് വനിതകളെ ആദരിക്കുകയും, നിരാലംബരായ രണ്ടു പ്രവാസി വനിതകൾക്ക് ധനസഹായം നൽകുകയും ചെയ്തു.

WMF ബഹ്‌റൈൻ കോർഡിനേറ്റർ മുഹമ്മദ്‌ സാലി സ്വാഗത പ്രസംഗവും, WMF പ്രസിഡന്റ്‌ കോശി സാമുവേൽ അധ്യക്ഷ പ്രസംഗവും നടത്തി. WMF ബഹ്‌റൈൻ വനിതാ വിഭാഗം ഹെഡ് മിനി മാത്യു, സെക്രട്ടറി പ്രതിഷ് തോമസ്, ട്രെഷറർ അലിൻ ജോഷി, ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ, എന്നിവർ ആശസ പ്രസംഗം നിർവഹിച്ചു. WMF വൈസ് പ്രസിഡന്റ്‌ ‍‍‍ഡോ. ഷബാന ഫൈസൽ നന്ദി അറിയിച്ചു. WMF ഇവന്റ് കോർഡിനേറ്റർ ശ്രീജിത്ത് ഫറോക് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ശീതൾ ജിയോ മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.

article-image

dfgdffdgdf

You might also like

Most Viewed