എസ് എൻ സി എസ് 2022 - 2023 വർഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനവും നടന്നു
ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2022-2023 വർഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പാർലിമെന്റ് എം.പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ പുരസ്കാര സമ്മാൻ ജേതാവായ കെ.ജി ബാബുരാജ് രക്ഷാധികാരിയായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ. രവിശങ്കർ ശുക്ല, മുൻ എം എൽ എ അഡ്വക്കേറ്റ് കെ എൻ എ ഖാദറും എന്നിവർ വിശിഷ്ടാതിഥകളായിരുന്നു. എസ് എൻ സി എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ സുനിഷ് സുശീലൻ അധ്യക്ഷത വഹിച്ചു. എസ് എൻ സി എസ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു.
ചടങ്ങിൽ വിതരണം ചെയ്ത " ഗുരുസ്മൃതി" അവാർഡ് മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനിയും, " ഗുരുസാന്ത്വനം"അവാർഡ് അൽ ഹിലാൽ ഹോസ്പിറ്റൽ സി ഇ ഒ ഡോ ശരത്ത് ചന്ദ്രനും ഏറ്റുവാങ്ങി. "ഗുരുസമക്ഷം" അവാർഡ് മാസ്റ്റർകാർഡ് കൺട്രി ഹെഡ് വിഷ്ണു പിള്ളയ്ക്കും, "ഗുരുസേവ" അവാർഡ് ഫ്രാൻസിസ് കൈതാരത്തിനും, " ഗുരുകൃപ" അവാർഡ് രാജ്കുമാർ ഭാസ്ക്കറിനും സമ്മാനിച്ചു. ബഹ്റൈൻ ബില്ലാവാസ് , കലാകേന്ദ്ര എന്നീ സംഘടനകളിലെ കലാകാരികളും,കലാകാരൻമാരും അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി. പിന്നണി ഗായിക രഞ്ജിനി ജോസും, ശ്യാംലാലും അവതരിപ്പിച്ച സംഗീതനിശയും ചടങ്ങിന് മാറ്റുകൂട്ടി. മനീഷ സന്തോഷ്, ബിജു എം സതീഷ് എന്നിവരായിരുന്നു അവതാരകർ. എസ് എൻ സി എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി.
fghfghfghgfh
fghfghfgh
fghgfh