ബഹ്‌റൈൻ പ്രതിഭ റിഫ മേഖല അവാലി കാർഡിയാക് ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ പ്രതിഭ റിഫാ മേഖല കമ്മിറ്റിയും മേഖലാ ഹെൽപ് ലൈൻ കമ്മിറ്റിയും ചേർന്ന് അവാലിയിലുള്ള കാർഡിയാക് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, മേഖല ഹെൽപ്പ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, മേഖലാ സെക്രട്ടറി മഹേഷ്, കെ വി, കേന്ദ്ര കമ്മിറ്റി അംഗം രാജീവൻ എന്നിവർ സന്നിഹിതരായിരുന്നു.പ്രതിഭ ഹെല്പ് ലൈൻ അംഗം നൗഷാദ് കട്ടിപ്പാറ കോർഡിനേറ്റർ അയ ക്യാമ്പിന് മേഖല കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ഷൈജു, ലിജിത്ത്, സുരേന്ദ്രൻ,ശശി കെ കെ, എന്നിവർ നേതൃത്വം നൽകി. അമ്പതോളം പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി. ക്യാമ്പ് വിജയമാക്കാൻ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
dfgdfgdfg
gfhfghfghfh