പൂരാഘോഷത്തിനൊരുങ്ങി ബഹ്റൈനിലെ തൃശ്ശൂർ സംസ്കാര
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ തൃശ്ശൂർ സംസ്കാര കോൺവെക്സ് ഈവന്റസുമായി സഹകരിച്ച് പൂരാഘോഷം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ശനിയാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്ക്കൂളിൽവെച്ച് വൈകീട്ട് നാല് മണി മുതൽ രാത്രി പത്ത് മണിവരെയാണ് പരിപാടി നടക്കുന്നത്. സംസ്കാരയുടെ അംഗങ്ങൾ ഒരുക്കുന്ന തെയ്യകലാരൂപങ്ങൾ, ശിങ്കാരി മേളം, കാവടിയാട്ടം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയ പൂരാഘോഷത്തിൽ മേള കുലപതി പത്മശ്രീ കുട്ടൻ മാരാർ മേളപ്രമാണിത്തം വഹിയ്ക്കും. മേളകലാരത്നം സന്തോഷ് കൈലാസും ബഹ്റൈൻ സോപാനം വാദ്യ കലാ സംഘത്തിലെ കലാകാരൻമാരും മേളത്തിന്റെ ഭാഗമാകും. തൃശ്ശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മഠത്തിൽ വരവ്, പഞ്ചവാദ്യം, പാണ്ടിമേളം, ഇരുന്നൂറിന് മുകളിൽ കുടകൾ അണിനിരത്തിയുള്ള കുടമാറ്റം തുടങ്ങിയ പരിപാടികൾക്കൊപ്പം ഡിജിറ്റൽ വെടിക്കെട്ടും ഉണ്ടാകും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, സുഗതൻ എം ആർ, എക്സിക്യൂട്ടീവ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, പൂരം കൺവീനർ ജോഷി ഗുരുവായൂർ, അജിത് നായർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നാരായണൻകുട്ടി നന്ദി രേഖപ്പെടുത്തി.
mhvjgvjg