ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലയിലെ നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര, പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹറിൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ 80തോളം പേര് പങ്കെടുത്തു. ഉപദേശക സമിതിയംഗങ്ങളായ അശോകൻ താമരക്കുളം, ഗിരീഷ് കുമാർ, കോഡിനേറ്റർമാരായ ജിനു ജി, ബോണി മുളപ്പാംപള്ളിൽ, സെക്രട്ടറി ലിബിൻ സാമുവേൽ, എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങളായ സനിൽ, സാമൂവൽ മാത്യൂ, വിനോദ് ജോൺ, നിധിൻ, ട്രഷറർ ദീപക്ക് എന്നിവർ നേതൃത്വം നൽകി, വളരെ വിപുലമായി നടത്തുവാൻ വേണ്ടി സഹകരിച്ച എല്ലാ മെമ്പേഴ്സിനും അഭ്യുദയകാംഷികൾക്കും മാധ്യമ പ്രവർത്തകരോടും ഉള്ള നന്ദിയും രേഖപ്പെടുത്തി, തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ngfhgchgfcx